Post Category
ഭരണഭാഷാവബോധ പരിപാടി 11ന് വനംമന്ത്രി ഉദ്ഘാടനം ചെയ്യും
സംസ്ഥാനത്തെ ഭരണഭാഷാമാറ്റം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ ഓഫീസര്‍മാര്‍ക്കായി ഭരണഭാഷാവബോധ പരിപാടി നടത്തും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 11ന് രാവിലെ 10ന് വീണാജോര്‍ജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടി വനംമന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും. ഉദേ്യാഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ സെക്രട്ടറി എസ്.മുഹമ്മദ് ഇസ്മായില്‍കുഞ്ഞ് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കേരളത്തിലെ ഭരണഭാഷാ എന്ന വിഷയത്തില്‍ ഡോ.ബി.വി.ശശികുമാര്‍ പ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, ഭാഷാ വിദഗ്ദ്ധന്‍ ആര്‍.ശിവകുമാര്‍, എ. അജിത് പ്രസാദ് എന്നിവര്‍ സംസാരിക്കും. (പിഎന്‍പി 487/19)
date
- Log in to post comments