Post Category
കുംഭമാസ പൂജ: സമാധാനം നിലനിര്‍ത്തുന്നതിന് എല്ലാവരും സഹകരിക്കണം- ജില്ലാ പോലീസ് മേധാവി
ശബരിമല കുംഭമാസ പൂജാ നാളുകളില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ അഭ്യര്‍ഥിച്ചു. കുംഭമാസ പൂജയ്ക്കായി 12ന് വൈകുന്നേരം മുതല്‍ 17 വരെയാണ് ശബരിമല ക്ഷേത്ര നട തുറക്കുക. കഴിഞ്ഞ തുലാമാസ പൂജ മുതല്‍ വിവിധ സംഘടനകള്‍ നടത്തിയ സമാധാനലംഘന പ്രവൃത്തികള്‍ കണക്കിലെടുത്ത്, കുംഭമാസ പൂജയുമായി ബന്ധപ്പെട്ട് ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പാക്കുന്നതിന് ഇത്തവണയും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ മതിയായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തരും മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവരുടേയും സുരക്ഷ ഉറപ്പാക്കുന്നതിനായി 12ന് രാവിലെ 10ന് ശേഷമേ നിലയ്ക്കല്‍ നിന്നും പമ്പ, സന്നിധാനം എന്നിവിടങ്ങളിലേക്ക് കടത്തി വിടുകയുള്ളുവെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
date
- Log in to post comments