Post Category
യു.എ.ഇ-യില്‍ എന്‍ഡോസ്കോപി ടെക്നീഷന്‍ ഒഴിവ്
യു.എ.ഇ-യിലെ ഹെല്‍ത്ത് കെയര്‍ സിറ്റി ആശുപത്രിയിലേക്ക് നഴ്സിങ് ബിരുദ/ഡിപ്ലോമ യോഗ്യതയുള്ള എന്‍ഡോസ്കോപി ടെക്നീഷന്മാരുടെ രണ്ട് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുപ്പ് നടത്തുന്നു. ശമ്പളം-6000 യു.എ.ഇ ദിര്‍ഹം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം, വിമാന ടിക്കററ് എന്നിവ സൗജന്യമായി ലഭിക്കും. പ്രായപരിധി 22 നും 35 നും മധ്യേ. രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിപരിചയമുള്ള എന്‍ഡോസ്കോപി ടെക്നീഷന്മാര് ഫെബ്രുവരി 20 ന് മുമ്പായി നോര്‍ക്ക റൂട്ട്സ് (ംംം.ിീൃസമൃീീെേ.ില)േ വെബ്സൈററില്‍ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ 0471-2770577 നമ്പരില്‍ ലഭിക്കും.
date
- Log in to post comments