Skip to main content

പന്ന്യാലി ഗവണ്‍മെന്റ് യു.പി.സ്‌കൂളില്‍ ശാസ്ത്രപാര്‍ക്ക് - കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

 

       പൊതുവിദ്യാലയങ്ങളില്‍ ഗുണമേന്‍മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുട്ടികളില്‍ ശാസത്രബോധം വളര്‍ത്തുന്നതിനുവേണ്ടി ഓമല്ലൂര്‍ പന്ന്യാലി ഗവണ്‍മെന്റ് സ്‌കൂളില്‍ സമഗ്രശിക്ഷകേരളം അനുവദിച്ച ശാസ്ത്ര പാര്‍ക്ക് ജില്ലാപഞ്ചായത്ത് അംഗം എലിസബത്ത് അബു ഉദ്ഘാടനം ചെയ്തു. 2017-18 അദ്ധ്യയന വര്‍ഷത്തെ ജില്ലയിലെ മികച്ച പിറ്റി എ ക്കുള്ള അവാര്‍ഡ്തുക ഉപയോഗിച്ച് നിര്‍മ്മിച്ച കുട്ടികളുടെപാര്‍ക്ക് ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാവിജയനും, കുട്ടികളുടെ അക്കാദമിക മികവുകളുടെ നേരവതരണം 'പഠനോത്സവം'  പഞ്ചായത്തംഗം ലക്ഷ്മി മനോജും ഉദ്ഘാടനംചെയ്തു.  വാര്‍ഡ് മെമ്പര്‍ സാജു കൊച്ചുതുണ്ടില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍  പഞ്ചായത്തംഗം ബ്ലസ്സന്‍ റ്റി എബ്രഹാം, ഡി. പി.ഒ -എസ്. എസ്.കെ ഡോ. ആര്‍ വിജയമോഹനന്‍,  എ.ഇ. ഒ എന്‍. അനില്‍കുമാര്‍, ജെ.കെ.റ്റി ജോര്‍ജ്ജ്, മിനി കെ.ജി, പ്രഥമാധ്യാപിക എം.കെ ത്രിജയകുമാരി, പി.എസ് ജയിന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്  പഞ്ചായത്തിലെ മറ്റ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ശാസ്ത്രക്വിസ് മത്സരവും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ശാസ്ത്ര പാര്‍ക്ക് കാണുവാനും മനസിലാക്കുവാനുമുള്ള അവസരവും ഉണ്ടായിരുന്നു

date