Skip to main content

ശാസ്ത്രമേളയ്ക്ക് 11ന് തുടക്കമാവും

 

മോഡൽ റസിഡൻഷ്യൽ സ്‌കൂൾ വിദ്യാർത്ഥികളുടെ ശാസ്ത്രാവബോധം വളർത്തുന്നതിന് സംസ്ഥാന പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ ധന സഹായത്തോടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നടത്തുന്ന 'ശാസ്ത്രബോധിനി' പ്രോജക്റ്റിന്റെ അവസാന ഭാഗമായ എം.ആർ.എസ് ശാസ്ത്രമേള 11 ന് തുടങ്ങും. തിരുവനന്തപുരം നാലാഞ്ചിറയിലെ മാർ ഗ്രിഗോറിയസ് റിന്യുവൽ സെന്ററിൽ രാവിലെ 10ന് പട്ടിക-ജാതി പട്ടിക വർഗ്ഗ പിന്നാക്ക ക്ഷേമ - നിയമ - സാംസ്‌കാരിക - പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ.എ.ജയതിലക് അധ്യക്ഷത വഹിക്കും.

പ്രോജക്റ്റുകൾ, ക്വിസ് പ്രോഗ്രാമുകൾ എന്നിവയിൽ മികവു തെളിയിച്ചതും പ്രബന്ധം സമർപ്പിച്ചവരുമായ കുട്ടികൾ ശാസ്ത്രാധ്യാപകരോടൊപ്പം പങ്കെടുക്കും. 58 ശാസ്ത്ര പ്രബന്ധങ്ങളാണ് കുട്ടികൾ അവതരിപ്പിക്കുന്നത്. 18 എം.ആർ.എസ് സൂളുകളിൽ നിന്നുളള ടീമുകൾ സംസ്ഥാന തല ക്വിസ് മത്സരത്തിൽ പങ്കെടുക്കും. 150 കുട്ടികളും 50 അദ്ധ്യാപകരും മേളയ്‌ക്കെത്തും.

വൈകുന്നേരം 3.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കെ.മുരളീധരൻ എം.എൽ.എ സമ്മാനദാനം നിർവ്വഹിക്കും.

പി.എൻ.എക്സ്. 492/19

date