Skip to main content

ജില്ലയിലെ ബാങ്കുകള്‍ 3073.85 കോടി രൂപ വായ്പ അനുവദിച്ചു

ഈ സാമ്പത്തിക വര്‍ഷത്തിന്റെ അര്‍ദ്ധവാര്‍ഷികം അവസാനിച്ചപ്പോള്‍ ജില്ലയിലെ ബാങ്കുകള്‍ മൊത്തം 3073.85 കോടി രൂപ വായ്പയായി അനുവദിച്ചു. സാമ്പത്തിക വര്‍ഷം വായ്പയായി നല്‍കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത് 6506.90 കോടിരൂപയാണ്. സെപ്തംബര്‍ 30 ന് അവസാനിച്ച അര്‍ദ്ധവാര്‍ഷികത്തില്‍ 47 ശതമാനം തുകയാണ് വായ്പയായി അനുവദിച്ചത്. കാര്‍ഷിക മേഖലയില്‍ 1341.27 കോടി രൂപയും(53 ശതമാനം), മുന്‍ഗണനാ മേഖലയില്‍ 1897.86 കോടി രൂപയും(49 ശതമാനം) വായ്പയായി അനുവദിച്ചിട്ടുണ്ട്. ചെറുകിട വ്യവസായ മേഖല പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതികള്‍ പോലെയുള്ള സര്‍ക്കാര്‍ സഹായ പദ്ധതികള്‍ക്ക് കൂടുതല്‍ വായ്പകള്‍ അനുവദിക്കുവാന്‍  പി.കരുണാകരന്‍ എംപി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. ചെറുകിട വ്യവസായ മേഖലയില്‍ 242.02 കോടി(35 ശതമാനം)രൂപയാണ് വായ്പനല്‍കിയിരിക്കുന്നത്. 700.77 കോടി രൂപയാണ് ലക്ഷ്യമിട്ടിരുന്നത്. മറ്റു മുന്‍ഗണനാ മേഖലകള്‍ക്ക് 1897.86 (36 ശതമാനം) കോടി രൂപയും മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് 1175.98(49 ശതമാനം) കോടി രൂപയും വായ്പയായി അനുവദിച്ചുണ്ട്.
    കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബാങ്ക് വായ്പ നിക്ഷേപ അനുപാതം മെച്ചപ്പെട്ടിട്ടുണ്ട്. 74.45 ശതമാനത്തില്‍ നിന്ന് 85.91 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്. ജില്ലയില്‍ വിദ്യാഭ്യാസ വായ്പ കുടിശിക നിവാരണ പദ്ധതിപ്രകാരം എഴുന്നൂറോളം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇതിനായി 7.85 കോടി രൂപ ആവശ്യമായിവരും.     
 

date