Skip to main content

ആയുര്‍വേദ കോളേജില്‍ അധ്യാപക ഒഴിവ്

തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ പ്രസൂതിതന്ത്ര സ്ത്രീരോഗ വകുപ്പിലെ ഒഴിവുളള ഒരു അധ്യാപക തസ്തികയിലേക്ക് 20ന് രാവിലെ 10ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.  കരാര്‍ വ്യവസ്ഥയിലാണ് നിയമനം.  കരാര്‍ കാലാവധി ഒരു വര്‍ഷം.  ആയുര്‍വേദത്തിലെ പ്രസൂതിതന്ത്ര & സ്ത്രീരോഗത്തില്‍ ബിരുദാനന്തര ബിരുദം, എ ക്ലാസ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവ ഉണ്ടാവണം.  പ്രവൃത്തി പരിചയം അഭിലഷണീയം.  തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ബയോഡേറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  എത്തണം.

പി.എന്‍.എക്‌സ്.5277/17

date