Skip to main content

സര്‍ക്കാറിന്റെ ആയിരം ദിനാഘോഷം: ചേലേമ്പ്രയില്‍ അങ്കണവാടി 23ന് നാടിന് സമര്‍പ്പിക്കും

സംസ്ഥാന സര്‍ക്കാറിന്റെ ആയിരംദിനാഘോഷ പരിപാടികളോടനുബന്ധിച്ച് ചേലേമ്പ്ര പഞ്ചായത്ത് 12 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച തിരുവങ്ങാട്ടുതാഴം അങ്കണവാടി ഉദ്ഘാടനത്തിനൊരുങ്ങി. പഞ്ചായത്ത് ഭരണസമിതി 2018-19 വര്‍ഷത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്ത് നാലാം വാര്‍ഡില്‍ ഉള്‍പ്പെട്ട  തിരുവങ്ങാട്ടുതാഴത്ത് അങ്കണവാടിയൊരുക്കി  പ്രദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യം സഫലമാക്കിയത്. ഫെബ്രുവരി 23ന് വൈകീട്ട് മൂന്നിന് അങ്കണവാടി പഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷ് നാടിന് സമര്‍പ്പിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജമീല ചടങ്ങില്‍ അധ്യക്ഷയാകും. പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ഒ.സജ്ന റിപ്പോര്‍ട്ട് അവതരിപ്പിക്കും. അങ്കണവാടി ഉദ്ഘാടനത്തോടനു ബന്ധിച്ച് മാന്ത്രികന്‍ വാസുദേവന്‍ വൈതക്കാട് കുട്ടികള്‍ക്കായി മാന്ത്രിക വിസ്മയജാലവും ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി രാജേഷ് അറിയിച്ചു.

 

date