Skip to main content

ജില്ലാശുചിത്വമിഷനില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

ജില്ലാ ശുചിത്വ മിഷനില്‍ അസിസ്റ്റന്‍റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളില്‍ നിന്നും ശുചിത്വ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 20,000-45800  മുതല്‍ 35700 - 75600 വരെ ശമ്പള സ്കെയിലുളള ജീവനക്കാരാവണം അപേക്ഷകര്‍.
        ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ അസിസ്റ്റന്‍റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ (ഐ.ഇ.സി) യുടെ ഓരോ ഒഴിവിലേക്കും എറണാകുളം, കോഴിക്കോട് ജില്ലകളില്‍ അസിസറ്റന്‍റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ (സോളിഡ് വെസ്റ്റ് മാനേജ്മെന്‍റ്) ന്‍റെ ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. അസിസ്റ്റന്‍റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ (സോളിഡ് വെസ്റ്റ് മാനേജ്മെന്‍റ്) ആയി അപേക്ഷിക്കുന്നവര്‍ സയന്‍സ് ബിരുദധാരികളോ, സിവില്‍ എഞ്ചിനീയറിംങ് ഡിപ്ലോമ / ബിരുദധാരികളോ ആയിരിക്കണം.
        താല്‍പ്പര്യമുളളവര്‍ കെ.എസ്.ആര്‍ പാര്‍ട്ട് (1) റൂള്‍ 144 പ്രകാരമുളള അപേക്ഷയും നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ സാക്ഷ്യപത്രവും സഹിതം ഡിസംബര്‍ 23 ന് മുമ്പ് എക്സിക്യുട്ടീവ് ഡയറക്ടര്‍, സംസ്ഥാന ശുചിത്വ മിഷന്‍, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം -695003 വിലാസത്തില്‍ നേരിട്ടോ, തപാലിലോ സമര്‍പ്പിക്കണമെന്ന് എക്സിക്യുട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
 

date