Post Category
കൂടിക്കാഴ്ച 21 ന്
ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പഞ്ചകര്‍മ്മ തെറാപിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നതിന് ഫെബ്രുവരി 21 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തും. യോഗ്യത - ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷനില്‍ നിന്നും ലഭിക്കുന്ന ഒരു വര്‍ഷത്തെ തെറാപിസ്റ്റ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്. പ്രായം 18 നും 40 നും മദ്ധ്യേ. താത്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും ആധാര്‍കാര്‍ഡും സഹിതം കോഴിക്കോട് വെസ്റ്റ്ഹില്‍ ഭട്ട് റോഡിലുളള ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ എത്തണം. ഫോണ്‍ - 0495 2382314.
date
- Log in to post comments