എയര്‍ഫോഴ്സ് റിക്രൂട്ട്മെന്റ്: ഡിസംബര്‍ 15 മുതല്‍ അപേക്ഷിക്കാം
എയര്‍ഫോഴ്സിന്റെ വിവിധ ട്രേഡുകളിലേക്ക് ഡിസംബര്‍ 15 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. 2018 ജനുവരി 12 വരെയാണ് അപേക്ഷിക്കുന്നതിനുളള സമയ പരിധി. മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് അല്ലെങ്കില്‍ ഏതെങ്കിലും ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സ് പാസായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് എഡ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ ഒഴിച്ചുളള ഗ്രൂപ്പ് എക്സ് ഗ്രേഡുകള്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ പ്ലസ് ടൂവോ കേന്ദ്ര-സംസ്ഥാന അംഗീകാരമുളള തത്തുല്യ കോഴ്സോ 50 ശതമാനത്തില്‍ കുറയാതെ പാസ്സായിട്ടുളളവര്‍ക്ക് ഗ്രൂപ്പ് വൈ ട്രേഡിന് അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കുളളവര്‍ക്ക് ഗ്രൂപ്പ് വൈ മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡിന് അപേക്ഷിക്കാം. മേല്പറഞ്ഞ ട്രേഡുകള്‍ക്ക് അപേക്ഷിക്കുന്നതിന് ഇംഗ്ലീഷിന് പ്രത്യേകം 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.മശൃാലിലെഹലരശേീി.രറമര.ശി എന്ന വെബ് സൈറ്റ് പരിശോധിക്കുക.
- Log in to post comments