Skip to main content

ഫീ റീ-ഇംബേഴ്‌സ്‌മെന്റ് സ്‌കീം : അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ കളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ (മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈനര്‍) ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീം 2017-18 ലേക്ക് കേരള സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ ആറ് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവരെയും പരിഗണിക്കും. മുസ്ലിങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും 80:20 എന്ന അനുപാതത്തിലാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. 10 ശതമാനം തുക പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു വര്‍ഷത്തേയ്ക്ക് 10,000 രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കുന്ന അവസാന തീയതി 2017 നവംബര്‍ 30. ഫോണ്‍ : 2302090, 2300524.

പി.എന്‍.എക്‌സ്.4659/17

date