Post Category
കുടുംബശ്രീ എം.ഇ.സിമാരെ തെരഞ്ഞെടുക്കുന്നു
ജില്ലയിലെ പൊന്നാനി ബ്ലോക്കില്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് പദ്ധതിയിലേക്കായി മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) ഹോണറേറിയം വ്യവസ്ഥയില്‍ നിയമിക്കുന്നു. പൊന്നാനി ബ്ലോക്കിലെയും സമീപ പഞ്ചായത്തുകളിലെയും സ്ഥിര താമസക്കാരായ 21നും 50 നും ഇടയില്‍ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. യോഗ്യത എസ്.എസ്.എല്‍.സി. ചെറുകിട സംരംഭ മേഖലകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന. അപേക്ഷയും വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം സി.ഡി.എസ് വഴിയോ ജില്ലാ മിഷനില്‍ നേരിട്ട് ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്, മലപ്പുറം വിലാസത്തിലോ അപേക്ഷ നല്‍കാം. അവസാന തിയ്യതി ഡിസബര്‍ 16ന് വൈകീട്ട് അഞ്ച്. ഫോണ്‍ 7736275550, 0483 2733470.
date
- Log in to post comments