Skip to main content

മീസില്‍സ് - റുബല്ല വാക്‌സിനേഷന്‍

    എം.ആര്‍ വാക്‌സിനേഷന്‍ കാമ്പയിന്റെ ബ്ലോക്ക്തല പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടര്‍ അമിത് മീണ നേരിട്ട് അവലോകനം ചെയ്തു.  ഹോട്ടല്‍ മഹേന്ദ്രപുരി  ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് തലത്തില്‍ ഓരോ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും 100 ശതമാനം നേട്ടം കൈവരിക്കാന്‍ അവസാന ഘട്ടത്തില്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍  വിശദീകരിക്കുകയും ചെയ്തു.  ജില്ലാ തലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടറും ഡി.എം.ഒയും വിശദീകരിച്ചു.
    ലക്ഷ്യം കൈവരിക്കുന്നതിന് എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, മത-സാമൂഹിക നേതൃത്വങ്ങള്‍, ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജന ക്ലബുകള്‍, എന്‍.എസ്.എസ് യൂണിറ്റുകള്‍, പ്രവാസി സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ മുതലായവര്‍ സഹായം വാഗാദാനം ചെയ്തിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.  മുഴുവന്‍ ആളുകളുടെയും പങ്കാളിത്തത്തോടു കൂടി പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ബഹുജന മുന്നേറ്റത്തിലൂടെ ലക്ഷ്യം കൈവരിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ മെഡിക്കല്‍ ഓഫീസര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ആസൂത്രണം ചെയ്യണമെന്നും കലക്ടര്‍ പറഞ്ഞു.  
        ഡി.എം.ഒ കെ. സക്കീന, ഡെപ്യൂട്ടി കലക്ടര്‍ ഡോ.ജെ.ഒ അരുണ്‍, ഡി.പി.എം ഡോക്ടര്‍ എ. ഷിബുലാല്‍, ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. ആര്‍. രേണുക, ഡബ്ല്യൂ.എച്ച് കള്‍സണ്‍ട്ടന്റ് എന്നിവര്‍ പങ്കെടുത്തു.  

 

date