Skip to main content

കണ്‍സള്‍ട്ടന്റ് എന്‍ജിനീയര്‍ നിയമനം

ആരോഗ്യകേരളം ജില്ലാ ഓഫീസിലെ കണ്‍സള്‍ട്ടന്റ് എന്‍ജിനീയര്‍ (സിവില്‍) തസ്തികയുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ എന്‍ജിനീയര്‍ ബിരുദം , ഓട്ടോകാഡ് ഉള്‍പ്പെടെയുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനം, ബിരുദ ശേഷം കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഇവയാണ് യോഗ്യതകള്‍. നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും. കൂടിയ പ്രായ പരിധി 40 വയസ്സ്,  മാസ ശമ്പളം 25000/- രൂപ. അപേക്ഷയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ജില്ലാ പ്രോഗ്രാം മാനേജര്‍, ആരോഗ്യകേരളം ബി3 ബ്ലോക്ക്, സിവില്‍ സ്‌റ്റേഷന്‍, മലപ്പുറം. 676505 വിലാസത്തില്‍ ഡിസംബര്‍ 18ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോമും ജില്ലാ ഓഫീസിലും ംംം.മൃീഴ്യമസലൃമഹമാ.ഴീ്.ശി ലും ലഭിക്കും ഫോണ്‍: 0483 2730313

 

date