Skip to main content

എം.ആര്‍.കുത്തിവെപ്പ് : അവലോകനം നടത്താന്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ക്ക് നിര്‍ദ്ദേശം

 

ജില്ലയിലെ എം.ആര്‍. കാമ്പയിന്‍ അന്തിമ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് തലത്തില്‍ കുത്തിവവെപ്പ് എടുത്തവരുടെ എണ്ണം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അവലോകനം ചെയ്യാന്‍ ജില്ലാ കലക്ടര്‍ അമിത് മീണ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരോട് ആവശ്യപ്പെട്ടു. ഇതിന്റെ  ഭാഗമായി വാര്‍ഡ് തലത്തില്‍ കുത്തിവെപ്പ് എടുത്തത് 95 ശതമാനത്തില്‍ കുറവായ കേസുകളില്‍  വിശദാംശങ്ങള്‍ പരിശോധിച്ച് കുറവ് വന്നതിന്റെ കാരണം ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് നല്‍കണം. ഇതിനായി ബന്ധപ്പെട്ടവരെ ഇരുത്തി അവലോകനം നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡിസംബര്‍ 13 നകം വിവരങ്ങള്‍ ലഭ്യമാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കലക്ട്രറ്റില്‍ നടന്ന വാക്‌സിനേഷന്‍ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചുസംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍
ജില്ലയില്‍ 70 ശതമാനം കുട്ടികളാണ് ഇതുവരെ കുത്തിവെപ്പ് എടുത്തിരിക്കുന്നത്. 12,098,55 കുട്ടികളാണ് ജില്ല ലക്ഷ്യമിട്ടിരിക്കുന്നത്. കുത്തിവെപ്പ് എടുക്കാന്‍ ബാക്കിയുള്ള കുട്ടികള്‍ക്ക് കൂടി കുത്തിവെപ്പ് എടുക്കുന്നതിനുള്ള അടിയന്തര നടപടികള്‍ നടപ്പാക്കിവരികയാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.. ഇതിന്റെ ഭാഗമായി ഇന്ന് മുതല്‍ ദിവസം കൂടുതല്‍ കുട്ടികള്‍ക്ക് കുത്തിവെപ്പ് എടുക്കുന്നതിനാണ് തീരുമാനം ലക്ഷ്യം നേടുന്നതിനായി യുവജനസംഘടനകള്‍,ജനപ്രതിനിധികള്‍, തുടങ്ങി എല്ലാ വിഭാഗം ആളുകളുടെയും സഹകരണം ഉറപ്പാക്കും.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുത്തിവെപ്പ് എടുത്തിരിക്കുന്നത് ചുങ്കത്തറ ആരോഗ്യ ബ്ലോക്കിലാണ് 74,567. (90.48 % ) 82,410 കുട്ടികളാണ് ഇവിടെ കുത്തിവെപ്പ് എടുക്കാനുള്ളത്. രണ്ടാം സ്ഥാനം വണ്ടൂര്‍ ബ്ലോക്കിലാണ് 76,893. (81.85%) 93,972. കുട്ടികളാണ് ഇവിടെ കുത്തിവെപ്പ് എടുക്കാനള്ളത്. എടവണ്ണയാണ് മൂന്നാം സ്ഥാനത്ത് 46,689 കുട്ടികള്‍. (75.5 %)ലക്ഷ്യം 62,121.
ഏറ്റവും കുറവ് കുത്തിവെപ്പ് എടുത്തിരിക്കുന്നത്.വളവനൂരിലാണ് 50,766.( 54.45%) 93,233. കുട്ടികളാണ് ഇവിടത്തെ ലക്ഷ്യം. കുറ്റിപ്പുറം 36164.( 59.5%) ലക്ഷ്യം 60,784. നെടുവ 55,810 (62.5%) ലക്ഷ്യം. 89,529.
യോഗത്തില്‍ ജില്ലാ മെഡിക്കില്‍ ഓഫിസര്‍ ഡോ.കെ.സക്കീന, എം.ആര്‍.വാക്‌സിനേഷന്‍ ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ.ജെ.ഒ.അരുണ്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

 

date