Skip to main content

ബോധവല്‍കരണം നടത്തി

 

                ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ കുട്ടികളെ ദത്തെടുത്തവര്‍ക്കായി ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. വൈത്തിരി ഹോളി ഇന്‍ഫന്റ് മേരീസ് ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.  ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.കെ പ്രജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ വിമല, വാര്‍ഡ് മെമ്പര്‍ എല്‍സി, സി. ബര്‍ത്തലോമി, ഫാ. ഡെന്നി എന്നിവര്‍ സംസാരിച്ചു. ദത്ത് നിയമങ്ങള്‍, പാരന്റിംഗ് എന്നീ വിഷയങ്ങളെകുറിച്ച് ആര്‍.എം.എസ്.എ. മുന്‍ അസ്സി. പ്രൊജക്ട് ഓഫീസര്‍ ശിവപ്രസാദ് ക്ലാസ്സെടുത്തു.  കുട്ടികളുടെ കലാപരിപാടികളും ഗാനമേളയും നടന്നു.

date