Skip to main content

സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു

 

                മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  മാനന്തവാടി ബ്ലോക്കില്‍ സ്ഥിരതാമസക്കാരായ നിലവില്‍ കോഴ്‌സ് ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം.  മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ താമസിക്കുന്നവര്‍ അര്‍ഹരല്ല.  സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.  അപേക്ഷ ഡിസംബര്‍ 30 വരെ  നല്‍കാം.  അപേക്ഷാഫോറം മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലും, മാനന്തവാടി കുഞ്ഞോം, തവിഞ്ഞാല്‍, കാട്ടിക്കുളം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ലഭിക്കും.  ഫോണ്‍ 04935 210240, mdy tdo@gmail.com.

date