Skip to main content

ദേശീയ ഊര്‍ജ്ജ സംരക്ഷണ വാരാചരണം

 

                ജീവ സംരക്ഷണം ഊര്‍ജ്ജ സംരക്ഷണത്തിലൂടെ എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് കല്‍പ്പറ്റ ഗവ.ഐ.ടി.ഐ. എന്‍.എസ്.എസ്. യൂണിറ്റും, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരളവും സംയുക്തമായി ഊര്‍ജ്ജ സംരക്ഷണ വാരാചരണം സംഘടിപ്പിക്കുന്നു.   വാരാചരണ പരിപാടികളുടെ ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 12) രാവിലെ 10ന് കളക്‌ട്രേറ്റില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. നിര്‍വഹിക്കും.  ജില്ലാ കളക്ടര്‍ എസ്.സുഹാസ് മുഖ്യാതിഥിയായിരിക്കും.  ഇതോടനുബന്ധിച്ച് സിവില്‍ സ്റ്റേഷനിലെ ഓഫീസുകളില്‍ ഊര്‍ജ്ജ സംരക്ഷണ ബോധവല്‍കരണ പരിപാടി നടത്തും.

date