Skip to main content

സംഘാടക സമിതി രൂപീകരിച്ചു

 

                സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ജില്ലയില്‍ സംഘടിപ്പിക്കാനായി സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍ എന്നിവര്‍ രക്ഷാധികാരിമാരായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ ലോട്ടറി ഓഫീസര്‍ വി.കൃഷ്ണകുമാറാണ് കണ്‍വീനര്‍. ചെയര്‍മാനായി  ടി.എസ്. സുരേഷ് കുമാറിനെയും വൈസ് ചെയര്‍മാന്‍മാരായി ടി.എസ്. സുരേഷ് കുമാര്‍, എം.എ. ജോസഫ്, കെ.കെ.ഹനീഫ, ആയിഷ പള്ളിയാലില്‍, അജി ബഷീര്‍, ടി.മണി, സന്തോഷ് ജി നായര്‍ കുമാരന്‍ കെ.പി. എന്നിവരെയും നൗഷാദ്, സനീഷ്, ജിനീഷ്, അനീഷ്, ഷിബുപോള്‍, കെ.ജെ. ദേവസ്യ എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാര്‍മാരായും അലവിക്കുട്ടിയെ  ട്രഷറര്‍ ആയും തിരഞ്ഞെടുത്തു. ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍.ജയപ്രകാശ് യോഗം ഉദ്ഘാടനം ചെയ്തു.

date