Skip to main content

ഹരിതകേരളം മിഷന്‍ ശില്പശാല നടത്തി

 

                ഹരിതകേരളം മിഷന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി, നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍മാര്‍ക്കായി നടത്തിയ ശില്പശാല കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ എ.ഡി.എം. കെ.എം.രാജു ഉദ്ഘാടനം ചെയ്തു.  ഡിസംബര്‍ 26ന് 'നീരുറവതേടി' എന്ന പേരില്‍ എല്ലാ പഞ്ചായത്തുകളിലും വിവിധ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന പദ്ധതിക്ക് മുന്നോടിയായാണ് ശില്പശാല സംഘടിപ്പിച്ചത്.  ജില്ലയിലെ 51 എന്‍.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനത്തിനുള്ള മാര്‍ഗ്ഗരേഖ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു.ദാസ് അവതരിപ്പിച്ചു.  ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ.സുധീര്‍ കിഷന്‍, എന്‍.എസ്.എസ്. ജില്ലാ കണ്‍വീനര്‍ എം.ജെ.ജോസഫ്, ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ പി.ജെ.ബിനേഷ്, ടി.എം.ബിജു, കെ.കെ.മാത്യു, പ്രദീപ് കുമാര്‍, പി.കെ. ദിനേശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

date