Skip to main content

സര്‍ട്ടിഫിക്കറ്റ് വിതരണം നാളെ (ഡിസംബര്‍ 14)

 

    തിരുവനന്തപുരം നഗരസഭയുടെ മാനവ വിഭവശേഷി തൊഴില്‍ വികസന കേന്ദ്രത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്ററില്‍, ഐ.എച്ച്.ആര്‍.ഡി, സി. ആപ്റ്റ് എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഹ്രസ്വകാല കോഴ്‌സുകളില്‍ വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നാളെ (ഡിസംബര്‍ 14) മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും.  
    സത്യന്‍ മെമ്മോറിയല്‍ ഹാളില്‍ വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍ മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷനാകും.  എച്ച്.ആര്‍.ഇ.ഡി.സിയുടെ നിയന്ത്രണത്തിനുള്ള നാല് അക്ഷയ സെന്ററുകള്‍, നെറ്റ് സെന്റര്‍, കുന്നന്‍ പാറ ബ്ലോക്ക് ബയന്റിംഗ് യൂണിറ്റ്, റിപ്രോഗ്രാഫിക് സെന്റര്‍, വിപണന കേന്ദ്രം, കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്റര്‍, കണ്ണമ്മൂല വിമന്‍സ് ടെക്‌നോളജി പാര്‍ക്ക് എന്നിവയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കും നാളെ തുടക്കമാകും.
    ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വഞ്ചിയൂര്‍ പി. ബാബു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.

date