Skip to main content

'ക്ഷീരാമൃതം' പ്രകാശനം ഇന്ന് (ഡിസംബര്‍ 13)

 

    സംസ്ഥാന ക്ഷീര വികസന വകുപ്പിനുകീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന 'ക്ഷീരാമൃത'ത്തിന്റെ പ്രകാശനം ഇന്ന് (ഡിസംബര്‍ 13) വകുപ്പ് മന്ത്രി കെ. രാജു നിര്‍വഹിക്കും.  സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ മന്ത്രിയില്‍ നിന്നും സ്മരണിക ഏറ്റുവാങ്ങും.  
    കെ. മുരളീധരന്‍ എം.എല്‍.എ, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി. ജോസഫ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കും.  
    സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളില്‍ സമ്മാനം ലഭിച്ചവര്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിക്കും.  
 

date