Skip to main content

ട്രാന്‍സ്‌ജെന്‍ഡേര്‍സ് കുടുംബശ്രീ കോര്‍പ്പസ് ഫണ്ട് കൈമാറി

ഭിന്നലംഗക്കാര്‍ക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച സംഗമ അയല്‍കൂട്ടത്തിന്റെ കോര്‍പ്പസ് ഫണ്ട് 10,000 രൂപ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ അയല്‍കൂട്ടത്തിന് കൈമാറി. ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിന്നുളള 15 ഭിന്നലിംഗക്കാരാണ് കുടുംബശ്രീയില്‍ അംഗങ്ങളായിട്ടുളളത്. ഭിന്നലിംഗക്കാര്‍ക്കായി ആരംഭിച്ച ജില്ലയിലെ ആദ്യത്തെയും കേരളത്തിലെ മൂന്നാമത്തെയും അയല്‍കൂട്ടം കൂടിയാണ് സംഗമ. പരിപാടിയില്‍ കുടുംബശ്രീ സംരംഭങ്ങളുടെ സാധ്യതകള്‍, സാക്ഷരത മിഷന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കോഴ്‌സുകള്‍ ജില്ലാ പഞ്ചായത്ത് ട്രാന്‍സ് ജെന്‍ഡര്‍ പദ്ധതികളെക്കുറിച്ച് വിശകലനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലേഖ, കുടുംബശ്രീ എ ഡി എം സി ഹരിദാസന്‍, സാക്ഷരതാമിഷന്‍ ഓഫീസര്‍ ശ്യാംലാല്‍,  സാമൂഹ്യനീതി വകുപ്പ് പ്രതിനിധികള്‍, കണ്ണൂര്‍ ഹെല്‍ത്ത് ലൈന്‍ ഓഫീസര്‍ പ്രജീഷ്,  കുടുംബശ്രീ ജെന്‍ഡര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ആരതി മേനോന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ പവിത്രി, പ്രേമ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date