Skip to main content

എയര്‍മാന്‍ഓണ്‍ ലൈന്‍ അപേക്ഷ 15 മുതല്‍

വ്യോമസേനയുടെ എയര്‍മാന്‍, എക്‌സ്, വൈ വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍  15 ന് ആരംഭിക്കും.  ഓണ്‍ ലൈന്‍ വഴി മാത്രമെ രജിസ്‌ട്രേഷന്‍ സാധ്യമാകൂ. സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനായി നല്‍കണം. 1998 ജനുവരി 13 നും 2002 ജനുവരി രണ്ടിനും ഇടയില്‍ ജനിച്ച അവിവാഹിതരായ പുരഷ•ാര്‍ക്ക്  അപേക്ഷിക്കാം. യോഗ്യത - ഗ്രൂപ്പ് എക്‌സിന് കണക്ക്, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു വിജയം അല്ലെങ്കില്‍ മൂന്നുവര്‍ഷത്തെ എന്‍ഞ്ചിനീയറിംഗ് ഡിപ്ലോമ.  ഗ്രൂപ്പ് വൈ യില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു വിജയം.  ഇംഗ്ലീഷിനുമാത്രം 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. ഗ്രൂപ്പ് വൈ മെഡിക്കല്‍ അസിസ്‌ററന്റ് ട്രേഡില്‍ കെമിസ്ട്രി, ഫിസിക്‌സ് ബയോളജി ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് 50 ശതമാനവും ആകെ 50 ശതമാനവും മാര്‍ക്കോടെ പ്ലസ്ടുവോ തുല്ല്യമായ കോഴ്‌സോ പാസ്സായിരിക്കണം. യോഗ്യതയുളളവര്‍ക്ക് രണ്ടു തസ്തികകളിലേക്കും അപേക്ഷിക്കാം.  ഒറ്റ പരീക്ഷ എഴുതിയാല്‍ മതിയാകും.  അപേക്ഷ സ്വീകരിച്ച ശേഷം മൂന്നു ഘട്ടങ്ങളായുളള പരീക്ഷ നടത്തിയായിരിക്കും യോഗ്യരായവരെ തിരഞ്ഞെടുക്കുക.  വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനും  ംംംമശൃാലിലെഹലരശേീി.രറമര.ശി, രമൃലലൃശിറശമിമശൃളീൃരല.രറമര.ശി ലും ലഭിക്കും.  അപേക്ഷക ര്‍ക്ക്  സ്വന്തമായി ഇ-മെയില്‍ വിലാസവും ഫോണ്‍ നമ്പറും വേണം.  അപേക്ഷ നല്‍കാനുള്ള അവസാന തിയതി ജനുവരി 12. കേരളത്തില്‍ കൊച്ചിയായിരിക്കും പരീക്ഷാ കേന്ദ്രം.

 

date