അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രധാന മന്ത്രി ശ്രം യോഗിമാന്‍ ധന്‍യോജന പെന്ഷന് പദ്ധതി
കേന്ദ്ര ഗവണ്മെന്റിന്റെ പ്രധാനമന്ത്രി ശ്രം യോഗിമാന്‍ ധന്‍യോജന പെന്ഷന് പദ്ധതിയില്‍ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. ചുമട്ടുതൊഴിലാളികള്‍, കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്നവര്‍, നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍, ബീഡിതൊഴിലാളികള്‍, കൈത്തറി തൊഴിലാളികള്‍,മോട്ടോര്‍ വെഹിക്കില്‍ ജീവനക്കാര്‍ തുടങ്ങിയ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് പദ്ധതിയുടെ ഭാഗമാവാന്‍ കഴിയുക. പദ്ധതി പ്രകാരം മാസംതോറം 3000 രൂപ പെന്ഷന് ലഭിക്കും. പദ്ധതിയില്‍ അംഗമാവുന്ന അന്നുമുതല്‍ 60 വയസ്സ് പൂര്‍ത്തിയാകുന്നതുവരെ പ്രതിമാസ വിഹിതം അടക്കണം. 60 വയസ്സ് മുതലാണ് ഗുണഭോക്താക്കള്‍ക്ക് പ്രതിമാസ പെന്ഷന് ലഭിക്കുക. പദ്ധതിയില്‍ അംഗമായ വ്യക്തി മരണപ്പെടുകയോ അംഗത്തിന് സ്ഥിര വൈകല്യം സംഭവിക്കുകയൊ ചെയ്താല്‍ ജീവിത പങ്കാളിക്ക് വിഹിതം അടച്ച് പദ്ധതിയില്‍ തുടരാം. 18 വയസ്സ് മുതല്‍ 40 വയസ്സ് വരെയുള്ള 15000 രൂപക്ക് താഴെ വരുമാനമുള്ള അസംഘടിത മേഖലയിലെ തൊളിലാളികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 18 വയസ്സുള്ളവര്‍ പ്രതിമാസം 55 രൂപ അടക്കണം. 29 വയസ്സ് മുതലാണ് പദ്ധതിയില്‍ അംഗമാവുന്നതെങ്കില് 100 രൂപയും 35 വയസ്സ് മുതലാണങ്കില് 150 രൂപയും 40 വയസ്സുള്ളവര്‍ 200 രൂപയും അടക്കണം. പദ്ധതിയില്‍ അംഗമാവുന്നവര്‍ക്ക് ആധാര്‍ നമ്പറും സേവിങ്സ് ബാങ്ക് അക്കൗണ്ടും നിര്‍ബന്ധമായും വേണം. ഇ.എസ്.ഐ എംപ്ലോയീസ് പ്രൊവിഡന്‍സ് ഫണ്ട്, ദേശീയ പെന്ഷന് പദ്ധതിയില്‍ അംഗമായവര്‍ക്ക് പദ്ധതി ബാധകമല്ല. പദ്ധതിയില്‍ അംഗങ്ങളാവുവാന് താല്പര്യമുള്ളവര് അടുത്തുള്ള കോമണ്‍ സര്‍വ്വീസ് സെന്റര്‍ സന്ദര്‍ശിക്കണം. ഇ.എസ്.ഐ.സി, ഇ.പി.എഫ്.ഒ, എല്‍.ഐ.സി ബ്രാഞ്ച് ഓഫീസുകള്‍ ,എല്ലാ കേന്ദ്ര - സംസ്ഥാന ലേബര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും വിവരങ്ങള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ംംം.ഹമയീൗൃ.ഴീ്.ശി/ുാ്യൊ ല്‍ ലഭിക്കും.
- Log in to post comments