Skip to main content

ലൈഫ് മിഷനില്‍ ഒഴിവുകള്‍

    
സംസ്ഥാന സര്‍ക്കാറിന്‍റെ ലൈഫ്മിഷന്‍ പദ്ധതിയിലേക്ക് എഞ്ചിനീയര്‍, ടെക്നിക്കല്‍ അസിസ്റ്റന്‍റ്, ഫീല്‍ഡ് സ്റ്റാഫ് തസ്തികകളിലേക്ക് ആറ് മാസം കരാര്‍  അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിക്കാം. യോഗ്യത- എഞ്ചിനീയര്‍-ബി.ടെക്, സിവില്‍ എഞ്ചിനീയറിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ടെക്നിക്കല്‍ അസിസ്റ്റന്‍റ്- ബിരുദവും ഒരു വര്‍ഷത്തെ കംപ്യൂട്ടര്‍ ഓപറേഷനില്‍ പ്രവൃത്തി പരിചയം, ഫീല്‍ഡ് സ്റ്റാഫ്- പ്ലസ് ടു, ലോക്കല്‍ ബോഡി സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവരശേഖരണത്തിലുള്ള പരിചയവും സ്മാര്‍ട്ട് ഫോണ്‍- ഇരുചക്രവാഹന ലൈസന്‍സ് എന്നിവ നിര്‍ബന്ധം.  പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ (ഭവനം) ഊര്‍ജ്ജിതമാക്കുന്നതിന് ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലുമായി തിരഞ്ഞെടുക്കപ്പെട്ട 30 സെന്‍ററുകളില്‍ ഫെസിലിറ്റേഷന്‍ ഹബ്ബുകള്‍ ആരംഭിക്കുന്നതിനാണ് നിയമനം.  
ജില്ലയില്‍ അര്‍ഹരായവര്‍ മാര്‍ച്ച് അഞ്ചിന്     രാവിലെ 10 ന് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ദാരിദ്ര്യ  ലഘൂകരണ വിഭാഗം കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ് മിഷന്‍ ഓഫീസില്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി  എത്തണമെന്ന് ലൈഫ്മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491-2505245

date