Skip to main content

ഹരിത കേരളം മിഷന്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് ടി.ജെ. വര്‍ഗ്ഗീസ് നും എസ് ഗോകുലിനും ഒന്നാം സ്ഥാനം

 

 

        ഹരിതകേരളം മിഷന്‍ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തില്‍ പൊതുവിഭാഗത്തില്‍ എറണാകുളം സ്വദേശി ടി.ജെ. വര്‍ഗ്ഗീസിനും  വിദ്യാര്‍ത്ഥികളുടെ വിഭാഗത്തില്‍ കൊല്ലം, ആയൂര്‍ സ്വദേശി    എസ് ഗോകുലിനും ഒന്നാം സ്ഥാനം ലഭിച്ചു. പൊതുവിഭാഗത്തില്‍ ഒന്നാം സമ്മാനമായി 10,000/- രൂപയും വിദ്യാര്‍ത്ഥി വിഭാഗത്തില്‍ 7,500/- രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. മറ്റു പുരസ്‌കാരങ്ങള്‍ ഇപ്രകാരമാണ്. പൊതു വിഭാഗത്തില്‍  രണ്ടാം സ്ഥാനം              ഇഹ്ഷാന്‍ ജാവിദ് എന്‍. (മലപ്പുറം), മൂന്നാം സ്ഥാനം ദീപേഷ് പുതിയപുരയില്‍ (കാസര്‍കോഡ്) യും  കരസ്ഥമാക്കി. ഇവര്‍ക്ക് 7,500/-,  5,000/- രൂപ വീതം ക്യാഷ് അവാര്‍ഡ് ലഭിക്കും. വിദ്യാര്‍ത്ഥി വിഭാഗത്തില്‍ രാഹുല്‍ ബേബി (എറണാകുളം)  രണ്ടാം സ്ഥാനവും രതീഷ് ആര്‍. (പാലക്കാട്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  ഇവര്‍ക്ക് യഥാക്രമം 5000, 2500 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കും. ക്യാഷ് അവാര്‍ഡിനു പുറമെ അവാര്‍ഡ് ജേതാക്കള്‍ക്ക് സാക്ഷ്യപത്രവും നല്‍കും. കൂടാതെ 9 പേര്‍ക്ക് പ്രോത്സാഹനമായി സാക്ഷ്യപത്രം നല്‍കും. സുമേഷ് എന്‍.എസ്., മാത്യു കോളിന്‍സ്, ഗിരീഷ് വി.സി., വിനോദ് അത്തോളി, ഷബീര്‍ തുറക്കല്‍, വൈശാഖ് എം., പ്രജീഷ് എം.പി., മിഥുന്‍ കെ. ബെന്നി, നാസര്‍ ഇടപ്പാള്‍ എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനമായി സാക്ഷ്യപത്രം ലഭിക്കും. 

       പ്രശസ്ത ഛായാഗ്രാഹകരായ കെ.ജി. ജയന്‍, എം.ജെ. രാധാകൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്. ഹരിത കേരളം മിഷന്‍ പ്രവര്‍ത്ത മാര്‍ഗ്ഗരേഖയനുസരിച്ച് സംസ്ഥാനത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങളെ ആധാരമാക്കിയും വെള്ളം, വൃത്തി, വിളവ് എന്നിവ മുന്‍നിര്‍ത്തിയും കേരളത്തിന്റെ ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടും ഉള്ള ഫോട്ടോകളാണ് അവാര്‍ഡിനായി പരിഗണിച്ചത്. ഹരിതകേരളം  ഒന്നാം വാര്‍ഷിക പരിപാടിയോടനുബന്ധിച്ച് ഡിസംബര്‍ 14 ന് രാവിലെ      10 മണിക്ക് തിരുവനന്തപുരത്ത് വെള്ളയമ്പലത്ത് ജിമ്മിജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഹരിതസംഗമം 2017-ല്‍ വച്ച് അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്‌കാരം സമ്മാനിക്കും.

date