Post Category
കൊണ്ടോട്ടിയില്‍ തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ 70 ലക്ഷം
കാലവര്‍ഷത്തില്‍ തകര്‍ന്ന വിവിധ റോഡുകള്‍ നന്നാക്കാന്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ ഉള്‍പ്പെടുത്തി 70 ലക്ഷം രൂപ അനുവദിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. വാവൂര് ചെറിയപറബ് റോഡ് (10 ലക്ഷം),കാരാട് തിരുത്തിയാട് റോഡ് (10 ലക്ഷം ),തിരുത്തിയാട് ചണ്ണയില്‍ പള്ളിയാളി റോഡ് (10 ലക്ഷം ), ഓമാനൂര്‍ പോത്തുവെട്ടിപ്പാറ ചെറിയപറബ് റോഡ് (10 ലക്ഷം). ആലക്കാപ്പറമ്പ് തുറക്കല്‍ റോഡ് (10 ലക്ഷം ).പൂവാടിയില്‍ താഴം കാവുങ്ങല്‍ റോഡ് (10 ലക്ഷം ),ചൂരപ്പട്ട അനന്തായൂര്‍ റോഡ് (10 ലക്ഷം ) എന്നി റോഡുകള്‍ക്കാണ് തുക അനുവദിച്ചത് എന്ന് ടി.വി.ഇബ്രാഹിം എം. എല്‍.എ അറിയിച്ചു.
date
- Log in to post comments