Post Category
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്
പറക്കോട് ശിശുവികസന പദ്ധതി ഓഫീസ് പരിധിയില്‍ ഏഴംകുളം, കലഞ്ഞൂര്‍, കൊടുമണ്‍ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയിലേക്ക് എസ്എസ്എല്‍സി പാസായിരിക്കണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്എസ്എല്‍സി ജയിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. പ്രായപരിധി 18-46. പട്ടികജാതി/വര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും. അതത് ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷകര്‍. അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഏപ്രില്‍ 12ന് വൈകിട്ട് അഞ്ചിന് മുമ്പ് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലുള്ള ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറം ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04734 217010. (പിഎന്‍പി 835/19)
date
- Log in to post comments