Skip to main content

അര്‍ബുദ ബോധവത്കരണ ക്യാമ്പുമായി കുടുംബശ്രീ ജില്ലാമിഷന്‍ 

 

മലപണ്ടാര ഗോത്ര വിഭാഗത്തിന് കാന്‍സര്‍ നിര്‍ണയ ക്യാമ്പ് ഒരുക്കി കുടുംബശ്രീ ജില്ലാമിഷന്‍. ജില്ലയില്‍ സ്ഥിരതാമസമാക്കാതെ വിവിധയിടങ്ങളിലായി ജീവിക്കുന്ന മലപണ്ടാര ഗോത്ര വിഭാഗങ്ങള്‍ക്കായി വനിത ദിനമായ മാര്‍ച്ച് എട്ടിന് മൂഴിയാര്‍ കെ.എസ്.ഇ.ബി. റിക്രിയേഷന്‍ ഹാളില്‍ രാവിലെ 10.30ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ക്യാമ്പ്   ഉദ്ഘാടനം ചെയ്യും.  ഗര്‍ഭികളിലെ മരണ നിരക്ക് ഇല്ലാതാക്കുക, പോഷകകുറവ് നിയന്ത്രിക്കുക, നവജാത ശിശുമരണ നിരക്ക് ഇല്ലാതാക്കുക എന്നീലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ക്യാമ്പ് ഒരുക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റേയും കുടുംബശ്രീയുടേയും ആരോഗ്യ വകുപ്പിന്റേയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടക്കുന്നത്. കാന്‍സര്‍ നിര്‍ണയം, പോഷകാഹാരം ലഭ്യമാക്കുന്നതിലൂടെ ആരോഗ്യമുള്ള കുഞ്ഞുങ്ങളുടെ ജനനം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കേരളത്തിലെ പട്ടികവര്‍ഗ നാടോടിഗോത്ര വിഭാഗമായ മലപണ്ടാരവിഭാഗങ്ങള്‍ക്കിടയിലാണ് ആദ്യഘട്ട ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. 

         (പിഎന്‍പി 838/19)

date