Post Category
നിയമസഭാ സർട്ടിഫിക്കറ്റ് കോഴ്‌സ് ഫിനിഷിംഗ് ക്ലാസ്
കേരള നിയമസഭയുടെ പാർലമെന്ററി പഠന പരിശീലന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ (സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്റെറി പ്രാക്ടീസ് ആന്റ് പ്രൊസീജിയർ) ഫിനിഷിംഗ് ക്ലാസുകൾ മാർച്ച് ഒൻപതിന് തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിലും 17ന് കോഴിക്കോട് നടക്കാവ് ഗവ. വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലും രാവിലെ ഒൻപത് മുതൽ വൈകുന്നേരം 5.15 വരെ നടത്തും. കോഴ്‌സിന്റെ അഡ്മിഷൻ ഫീ, ട്യൂഷൻ ഫീ, പരീക്ഷാ ഫീ എന്നിവ അടച്ച പഠിതാക്കൾക്ക് ക്ലാസിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ നിയമസഭയുടെ വെബ്‌സൈറ്റിൽ (www.niyamasabha.org) ലഭ്യമാണ്.
പി.എൻ.എക്സ്. 866/19
date
- Log in to post comments