Skip to main content

രൂപമാറ്റം വരുത്തിയ 30 ഇരുചക്രവാഹനങ്ങളുടെ  ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും   

 കണ്ണൂര്‍ ജോയിന്റ് ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയില്‍, രൂപമാറ്റം വരുത്തിയ 30 ഇരുചക്രവാഹനങ്ങളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നോട്ടീസ് നല്‍കി. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച 10 ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്ത് തുടര്‍നടപടികള്‍ക്കായി റിപ്പോര്‍ട്ട് നല്‍കി. മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് വാഹനമോടിച്ച ഡ്രൈവര്‍മാരുടെ ലൈസന്‍സ് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ സസ്‌പെന്‍ഡ് ചെയ്യും. ലൈസന്‍സില്ലാതെ വാഹനമോടിച്ച 20 പേര്‍ക്കെിരെയും ഇന്‍ഷൂറന്‍സില്ലാത്ത 15 പേര്‍ക്കെതിരെയും അമിതശബ്ദം പുറപ്പെടുവിക്കുന്ന സൈലന്‍സര്‍ ഘടിപ്പിച്ച 30 ഇരുചക്ര വാഹന ഉടമകള്‍ക്കെതിരെയും കേസെടുത്ത് തുടര്‍നടപടികള്‍ക്കായി റിപ്പോര്‍ട്ട് നല്‍കി. ആകെ പിഴയിനത്തില്‍ 1,30,000 രൂപ ഈടാക്കി. 
    ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമീഷണറുടെ നിര്‍ദേശ പ്രകാരം നടത്തിയ വാഹന പരിശോധനക്ക് ജോയിന്റ് ആര്‍.ടി.ഒ അബ്ദുള്‍ ശുക്കൂര്‍ കൂടക്കന്‍, എം.വി.ഐ അജ്മല്‍ ഖാന്‍, ശ്രീനിവാസന്‍, ജയിംസ് കെ.ജെ എ.എം.വി.ഐ പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.
പി എന്‍ സി/4718/2017
 

date