Skip to main content

പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് നിര്‍മാണോദ്ഘാടനം

 

മെഴുവേലി ഗ്രാമപഞ്ചായത്തില്‍ എം.സി.എഫ് കേന്ദ്രത്തിന്റെയും പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിന്റെയും നിര്‍മാണോദ്ഘാടനം വീണാജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. ശുചിത്വമിഷന്‍ 10 ലക്ഷം രൂപയും കുളനട ബ്ലോക്ക് പഞ്ചായത്ത് 10.28 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും ചെലവഴിച്ചാണ് യൂണിറ്റ് ആരംഭിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ഗോപാലകൃഷ്ണക്കുറുപ്പ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ്പ്രസിഡന്റ് എന്‍.സുലോചന, മുന്‍ എംഎല്‍എ കെ.സി.രാജഗോപാലന്‍, സ്ഥിരം സമിതി അധ്യക്ഷരായ സത്യവ്രതന്‍, അനീഷ്‌മോന്‍, അംഗങ്ങളായ അനിതാ ഭാസ്‌കരന്‍, കെ.എന്‍.രാധാചന്ദ്രന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                     (പിഎന്‍പി 866/19)

date