Skip to main content

ഹരിത കേരളം വാര്‍ഷികം : മാലിന്യ സംസ്കരണ പ്രദര്‍ശനം നടത്തി

സംസ്ഥാന സര്‍ക്കാരിന്‍റെ ഹരിതകേരളം പദ്ധതിയുടെ ഒന്നാം വാര്‍ഷികത്തിന്‍റെ         ഭാഗമായി ശുചിത്വമിഷന്‍, ഹരിതകേരള മിഷന്‍ എന്നിവയുടെ സഹകരണത്തോടെ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ പ്രദര്‍ശനവും വിശദീകരണവും നടത്തി. പത്തനംതിട്ട നഗരസഭ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള തുമ്പൂര്‍മൂഴി മോഡല്‍ മാലിന്യ സംസ്കരണ പ്ലാന്‍റിന് സമീപം ഗാര്‍ഹിക ആവശ്യങ്ങള്‍, ചെറുകിട ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാപിക്കാവുന്ന ബയോഗ്യാസ് പ്ലാന്‍റ് ഉള്‍പ്പെടെയുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ പ്രദര്‍ശനവും വിശദീകരണവുമാണ്  നടത്തിയത്. നഗരസഭാ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു അനില്‍ അധ്യക്ഷത വഹിച്ചു.  വൈസ് ചെയര്‍മാന്‍ പി.കെ.ജേക്കബ്, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഏബല്‍ മാത്യു, കൗണ്‍സിലര്‍മാരായ വി.എ. ഷാജഹാന്‍, അഡ്വ. വല്‍സന്‍ റ്റി കോശി,   നഗരസഭാ സെക്രട്ടറി എ.എം മുംതാസ്,  ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡി.രാജേഷ്, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വിനോദ്, വ്യാപാരി വ്യവസായി പ്രതിനിധികളായ എന്‍.എം.ഷാജഹാന്‍ കെ.മോഹന്‍കുമാര്‍, പ്രസാദ് ജോണ്‍ മാമ്പറ, റഹീം മാക്കാര്‍, നവാസ് എന്നിവര്‍ പ്രസംഗിച്ചു.          (പിഎന്‍പി 3351/17)

date