Skip to main content

സംസ്ഥാനതല ശില്പശാല

    കേന്ദ്ര യുവജനകായിക മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ ഈ മാസം 31 മുത ല്‍ ജനുവരി അഞ്ച് വരെ സുസ്ഥിര വികസനവും യുവജനങ്ങളും എന്ന വിഷയത്തില്‍ സംസ്ഥാനതല ശില്പശാല നടത്തും. നെഹ്രു യുവകേന്ദ്ര, ശ്രീ പെരുമ്പത്തൂര്‍ രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ യൂത്ത് ഡെവലപ്മെന്‍റ് എന്നിവ സംയുക്തമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്. എം.എസ്.ഡബ്ല്യു പാസായ യുവജനങ്ങള്‍ക്കാണ് പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാബത്ത, താമസം, പഠനോപകരണങ്ങള്‍, ഭക്ഷണം, സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കും. താത്പര്യമുള്ളവര്‍ മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയി ല്‍ അഡ്രസ് എന്നിവ 9496919000 എന്ന നമ്പരിലേക്ക് എസ്എംഎസ് നല്‍കണം.                                                                     (പിഎന്‍പി 3349/17)

date