Skip to main content

അഖില കേരള ഫോട്ടോഗ്രാഫി മത്സരം

 

കേരള സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ “വിമുക്തിയിലൂടെ”                    ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എക്‌സൈസ് വകുപ്പ് ആലപ്പുഴ ജില്ലയുടെ ആഭിമുഖ്യത്തില്‍ അഖില കേരള ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നൂ. 

ലഹരിയും മനുഷ്യനും എന്നതാണ് വിഷയം. ഒന്നാം സമ്മാനം 10000 രൂപയും രണ്ടാം സമ്മാനം 5000 രൂപയും മൂന്നാം സമ്മാനം 3000 രൂപയും പ്രോത്സാഹന സമ്മാനം 1000 രൂപ വീതം അഞ്ച് പേര്‍ക്കും നല്‍കും. ഫോട്ടോയുടെ സൈസ് 18 ത 12 കളര്‍ പ്രിന്റുകള്‍ ആയിരിക്കണം. ഒരാള്‍ക്ക് അഞ്ച് എന്‍ട്രികള്‍ അയക്കാം. എന്‍ട്രി ഫോമിന്റെ പകര്‍പ്പിന് ംംം.മസുമ.ശി എന്ന വെബ് പേജ് സന്ദര്‍ശിക്കുക. എന്‍ട്രികള്‍ അയക്കേണ്ട വിലാസം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ & ജോയിന്റ് കണ്‍വീനര്‍ വിമുക്തി, എക്‌സൈസ് ഡിവിഷന്‍ ഓഫീസ് ആന്‍ഡ് വിമുക്തി ജില്ലാ ആസ്ഥാനം, എക്‌സൈസ് കോംപ്ലക്‌സ്, ഇരുമ്പ്പാലം പി.ഒ, ആലപ്പുഴ, പിന്‍ 688011 ഫോണ്‍: 0477 2252049, 9847210899, 9447729609. എന്‍ട്രികള്‍ അയക്കേണ്ട അവസാന തീയതി ഡിസംബര്‍ 25. 

                                                    (കെ.ഐ.ഒ.പി.ആര്‍-2108/17)         

date