Skip to main content

ആനൂകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ ബന്ധിപ്പിക്കണം

കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ എല്‍.ഐ.സി മുഖേന നടപ്പാക്കുന്ന ആം ആദ്മി ബീമാ യോജന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഗുണഭോക്താക്കള്‍ ബാങ്ക് അക്കൗണ്ട്, ആധാര്‍ വിവരങ്ങള്‍ എന്നിവ ംംം.രവശമസ.ീൃഴ സൈറ്റ് മുഖേന ബന്ധിപ്പിക്കണം.  അക്ഷയ, കുടുംബശ്രീ ഉന്നതി, ജനസേവന കേന്ദ്രങ്ങള്‍ മുഖേന അഞ്ച് രൂപ ഫീസ് നല്‍കി സേവനം ഉപയോഗപ്പെടുത്താം.  അവാസന തിയ്യതി ഡിസംബര്‍ 31
ആബി പദ്ധതിയിലെ 18 മുതല്‍ 59 വയസ്സ് വരെയുള്ളവര്‍ക്ക് അപകട മരണത്തിനു നാലു ലക്ഷം രൂപയും സ്വാഭാവിക മരണത്തിനും പൂര്‍ണ അംഗവൈകല്യത്തിന് രണ്ടു ലക്ഷം രൂപയും ഭാഗികമായ അംഗവൈകല്യത്തിന് ഒരു ലക്ഷം രൂപയും ലഭിക്കും.  
51 മുതല്‍ 59 വയസ് വരെയുള്ള അംഗങ്ങളുടെ അപകട മരണത്തിനും പൂര്‍ണമായ അംഗവൈകല്യത്തിനും 2.75 ലക്ഷം രൂപയും സ്വാഭാവിക മരണത്തിന് 30000 രൂപയും ഭാഗമായ അംഗവൈകല്യത്തിന് 1.375 ലക്ഷം രൂപയും ലഭിക്കും. കൂടാതെ അംഗങ്ങളുടെ ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന പരമാവധി രണ്ടു കുട്ടികള്‍ക്ക് പ്രതിവര്‍ഷം 1200 രൂപ വീതം സ്‌കോളര്‍ഷിപ്പും ലഭിക്കും.  ഫോണ്‍ 9496007112

date