Skip to main content

ജില്ലാതല പ്രസംഗ മത്സരം: സമ്മാനങ്ങള്‍ നല്‍കി

നെഹ്‌റു യുവ കേന്ദ്ര റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ ജില്ലാതല പ്രസംഗ മത്സരത്തിലെ വിജയികള്‍ക്ക് കളക്ടറുടെ ചേമ്പറില്‍ നടന്ന എന്‍.വൈ.കെ ജില്ലാ ഉപദേശക സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ അമിത് മീണ സമ്മാനങ്ങള്‍ നല്‍കി. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ഗോവിന്ദ് ശിവന്‍, അമാനി തേറമ്പന്‍ എന്നിവര്‍ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും കളക്ടറില്‍ നിന്നും സ്വീകരിച്ചു. ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ കെ. കുഞ്ഞഹമ്മദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, ഡി.ആര്‍.ഡി.എ പ്രൊജക്റ്റ് ഓഫീസര്‍ പി.ജി വിജയകുമാര്‍, എന്‍.എസ്.എസ് ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സമീറ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അയ്യപ്പന്‍, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ടി പി കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

date