Skip to main content

നവീകരിച്ച റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തു

ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച ആനക്കയം പഞ്ചായത്തിലെ ചേപ്പൂര്‍ - പന്തല്ലൂര്‍ ഹില്‍സ് റോഡ് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ടി സുനീറ അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡണ്ട് കെ.വി മുഹമ്മദലി, വാര്‍ഡ് മെംബര്‍ കെ.പി സജീന ടീച്ചര്‍, സി.കെ അബ്ദല്‍ ഗഫൂര്‍, സി.എം ഷഹീര്‍, സി.എം കുഞ്ഞാപ്പ, കെ. അഹമ്മദ് കുട്ടി, സി.കെ ഷരീഫ്, കെ.പി മുഹമ്മദാലി, എ. ആസ്യ എന്നിവര്‍ സംസാരിച്ചു.

 

date