Post Category
എം.ആര്‍ വാക്‌സിനേഷന്‍ ആനുകൂല്യങ്ങള്‍ക്ക് ബാധകമാകണം - ജില്ലാ കലക്ടര്‍
എം.ആര്‍ വാക്‌സിനേഷന്‍ കുത്തിവെപ്പ് കുട്ടികളുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ബാധകമാക്കണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലയില്‍ കുത്തിവെപ്പ് കുറഞ്ഞ പശ്ചാതലത്തിലാണ് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ആനുകൂല്യങ്ങള്‍ക്ക് കുത്തിവെപ്പ് ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത്. സ്‌കോളര്‍ഷിപ്പ്, പാഠപുസ്തകം, യൂണിഫോം, ഉച്ചകഞ്ഞി തുടങ്ങിയവ കുത്തിവെപ്പ് എടുത്ത കുട്ടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് കലക്ടര്‍ ആവശ്യപ്പെട്ടത്.
date
- Log in to post comments