ബാങ്ക് അക്കൗണ്ട് ഇടപാടുകൾ സുരക്ഷിതമാക്കൽ; ബോധവത്കരണവുമായി 'സേവ്' കാമ്പയിൻ - ഉദ്യോഗസ്ഥർക്കുള്ള ബോധവത്കരണ പരിപാടി ഇന്ന്
ആലപ്പുഴ: ബാങ്ക് അക്കൗണ്ട് ഇടപാടുകൾ സുരക്ഷിതമായി നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ ജനങ്ങളിലെത്തിക്കാൻ 'സേവ്' എന്ന പേരിൽ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുന്നു. സേവിങ്സ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഓൺലൈനിലൂടെ ചോർത്തി ഉപയോക്താക്കളിൽനിന്ന് പണം തട്ടിയെടുക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി വിവിധ സംഘടനകളുടെയും എൻ.ഐ.സി.യുടെയും ആഭിമുഖ്യത്തിലാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ഉദ്യോഗസ്ഥർക്കായുള്ള ബോധവത്കരണ പരിപാടി ഇന്ന്(നവംബർ 1) ഉച്ചകഴിഞ്ഞ് രണ്ടിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലാ സൈബർ സെൽ, ലീഡ് ബാങ്ക് എന്നിവയുടെ നേതൃത്വത്തിൽ ക്ലാസുകൾ നടക്കും. മാധ്യമപ്രതിനിധികൾക്കും പങ്കെടുക്കാം. (പി.എൻ.എ.2591/17) വാഹനലേലം ആലപ്പുഴ: ചേർത്തല റീജണൽ എ.ഐ. സെന്റർ ഓഫീസിലെ ഡീസൽ ജീപ്പ് (കെ.ആർ.വി. 9589-1981 മോഡൽ) നവംബർ രണ്ടിന് പകൽ രണ്ടിന് ചേർത്തല റീജണൽ എ.ഐ. സെന്ററിൽ ലേലം ചെയ്യും. വിശദവിവരത്തിന് ഫോൺ: 0478 2817801.
(പി.എൻ.എ.2592/17)
- Log in to post comments