Skip to main content

റഷ്യന്‍ യൂത്ത് ഡെലിഗേറ്റുകള്‍ കേരളത്തിലെത്തി

ഇന്റര്‍നാഷണല്‍ യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി 50 അംഗ റഷ്യന്‍ യൂത്ത് ഡലിഗേറ്റുകള്‍ കൊച്ചിയിലെത്തി. കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് ഈ യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. കേരള സംസ്ഥാന  യുവജനക്ഷേമ ബോര്‍ഡാണ് ഇവരുടെ കേരളത്തിലെ സന്ദര്‍ശനം ഏകോപിപ്പിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടൊപ്പം കൊച്ചിയിലെത്തിയ സംഘത്തിന് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കൊച്ചി വിമാനത്താവളത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. കൊച്ചിയിലെ വിവിധ പരിപാടികള്‍ക്ക് ശേഷം നാളെ (ഡിസംബര്‍ 16) തിരുവനന്തപുരത്തെത്തുന്ന സംഘം 17 ന് മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.  18 ന് രാവിലെ സംഘം ഡല്‍ഹിയിലേക്ക് മടങ്ങും.  ഇന്റര്‍നാഷണല്‍ യൂത്ത് എക്‌സ്‌ചേഞ്ച് പരിപാടിയുടെ ഭാഗമായി ആദ്യമായാണ് റഷ്യന്‍ സംഘം ഇന്ത്യയിലെത്തുന്നത്.

പി.എന്‍.എക്‌സ്.5336/17

date