Post Category
തീരമാവേലി സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തു
തീരമേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ സാഫിന്റെ നേതൃത്വത്തില്‍ വിഴിഞ്ഞം കോട്ടപ്പുറത്ത് തീരമാവേലി സ്‌റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. സിവില്‍ സപ്ലൈസ് വകുപ്പിന്റെ സഹകരണത്തോടെയാണ് തീരമാവേലി സ്‌റ്റോര്‍ ആരംഭിച്ചത്.
മാവേലി സ്‌റ്റോറുകളില്‍ ലഭിക്കുന്ന എല്ലാ ഭക്ഷ്യവസ്തുക്കളും തീരമാവേലിയില്‍ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. തീരമേഖലയിലെ ജനങ്ങള്‍ക്ക് ക്രിസ്മസ് സമ്മാനമായി തീരമാവേലിയില്‍ അവശ്യ സാധനങ്ങള്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഫിഷറീസ്, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു.
പി.എന്‍.എക്‌സ്.5338/17
date
- Log in to post comments