Skip to main content

ലൈവ് സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോർഡ് പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

 

ആലപ്പുഴ: കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ് നടപ്പാക്കുന്ന രണ്ട് പ്രധാന പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനവും അവാർഡ് വിതരണവും ഇന്ന് (ഡിസംബർ 15) വൈകിട്ട് മൂന്നിന് കായംകുളം ടൗൺഹാളിൽ നടക്കും. 

 

ഇറക്കുമതി ചെയ്ത ലിംഗ നിർണ്ണയം നടത്തിയ ബീജമാത്രകളുടെ വിതരണം, വെച്ചൂർ പശുക്കളുടെ പ്രത്യേക പ്രജനന പദ്ധതി എന്നിവയുടെ ഉദ്ഘാടനവും ഗോപാൽ രത്‌ന, കാമധേനു അവാർഡ് വിതരണവും മൃഗസംരക്ഷണ-ക്ഷീരവികസന-വനം-മൃഗശാല വകുപ്പ് മന്ത്രി അഡ്വ കെ. രാജു നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ അധ്യക്ഷത വഹിക്കും. കാമധേനു പുരസ്‌കാര ജേതാവിനെ  മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ ഡോ.എൻ.എൻ. ശശി ആദരിക്കും. നാടൻ പശു സംരക്ഷണത്തിനുള്ള ധനസഹായ വിതരണം കായംകുളം നഗരസഭ ചെയർമാൻ അഡ്വ.എൻ ശിവദാസൻ നിർവഹിക്കും.

 

ക്ഷീരവികസന വകുപ്പ് ഡയറക്ടർ എബ്രഹാം ടി. ജോസഫ്, കായംകുളം നഗരസഭ വൈസ് ചെയർപേഴ്‌സൺ ആർ. ഗിരിജ, ക്ഷേമകാര്യ സ്റ്റാന്റിഡിങ് കമ്മിറ്റി ചെയർമാൻ  ഷീബ ദാസ്, ജില്ലാ മൃഗസരംക്ഷണ ഓഫീസർ ഡോ. പി.സി. സുനിൽ, ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ. സുകുമാരപിള്ള എന്നിവർ പങ്കെടുക്കും. കെ.എൽ.ഡി. മാനേജിങ് ഡയറക്ടർ ഡോ. ജോസ് ജെയിംസ് സ്വാഗതവും ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ആർ. രാജീവ് നന്ദിയും പറയും. ഉച്ചയ്ക്ക് 12 മുതൽ ക്ഷീരകർഷക സെമിനാർ നടക്കും.

 

(പി.എൻ.എ.3023/17)

date