Post Category
പത്രികാ സമര്‍പ്പണം തുടങ്ങി
ലോക്‌സഭാ തെരഞ്ഞെടുപ്പിനുളള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം തുടങ്ങി. ആദ്യദിനത്തില്‍ ഒരു പത്രികയാണ് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ലഭിച്ചത്. മലപ്പുറം അരീക്കോട് സ്വദേശി എന്‍.മുജീബ് റഹ്മാനാണ് വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന് മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. രാവിലെ 11 മുതല്‍ 3 വരെയാണ് പത്രിക സ്വീകരിക്കുന്നത്. ഏപ്രില്‍ 4 വരെ പത്രിക സ്വീകരിക്കും. സൂക്ഷമ പരിശോധന അഞ്ചിന് നടക്കും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുളള അവസാനദിവസം ഏപ്രില്‍ 8 ആണ്.
date
- Log in to post comments