Post Category
'കിസാന്‍ ഗോഷ്ടി' : കാര്‍ഷിക ഉല്‍പ്പന പ്രദര്‍ശനവും വിപണനവും ഇന്ന്
പല്ലശ്ശന കൃഷിഭവനും പാലക്കാട് ആത്മയും ചേര്‍ന്ന് ഇന്ന് (ഡിസംബര്‍ 15 ന്)'കിസാന്‍ ഗോഷ്ടി' : കാര്‍ഷിക ഉല്‍പ്പന പ്രദര്‍ശനവും വിപണനവും നടത്തും. പല്ലാവൂര്‍ കൃഷിഭവന് അങ്കണത്തില്‍ നടക്കുന്ന പരിപാടി രാവിലെ 10 ന് പല്ലശന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രമാധരന്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് കെ.ശ്യാമള അധ്യക്ഷയാകും. ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments