Skip to main content

ജനകീയാസൂത്രണം: ബ്ലോക്ക്തല അവലോകനം നടത്തി

 

               

                ജില്ലയിലെ ബ്ലോക്ക് കേന്ദ്രങ്ങളില്‍ പഞ്ചായത്ത്തല ഫെസിലിറ്റേറ്റര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.  അവലോകന യോഗത്തിന് ജനകീയാസൂത്രണം ജില്ലാ കോര്‍ഡിനേറ്റര്‍ പ്രൊഫ.കെ.ബാലഗോപാലന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ.സുധീര്‍ കിഷന്‍ എന്നിവര്‍  നേതൃത്വം നല്‍കി.  ഗ്രാമപഞ്ചായത്തുകളില്‍ വാര്‍ഡ് തലത്തില്‍ വികസന ക്ലാസുകള്‍ നടത്താനും ഹരിത കേരളം, ആര്‍ദ്രം, ലൈഫ്, പൊതു വിദ്യഭ്യാസ സംരക്ഷണം എന്നീ മിഷനുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും യോഗം തീരുമാനിച്ചു.  ജനുവരിയില്‍ കിലയില്‍ നടക്കുന്ന രണ്ടാംഘട്ട പരിശീലനത്തില്‍ ജില്ലയില്‍ നിന്നും മുന്നൂറ് പേരെ പങ്കെടുപ്പിക്കും.  ഇതോടനുബന്ധിച്ച് നടന്ന ഗ്രൂപ്പ് ചര്‍ച്ചയില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്‍, അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് സീത വിജയന്‍, തരിയോട് പഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍ എന്നിവര്‍ സംസാരിച്ചു.

date