വോട്ടര്‍ പട്ടിക പുതുക്കല്‍: യോഗം ചേര്‍ന്നു
സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേംബറില്‍ പ്രത്യേക അവലോകന യോഗം ചേര്‍ന്നു. കളക്ടര്‍ ഡോ. ബി എസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ ജില്ലയുടെ ചുമതലയുളള ഇലക്ടറല്‍ റോള്‍ ഒബ്സെര്‍വര്‍ റാണി ജോര്‍ജ് ഉദ്യോഗസ്ഥരുമായി വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രവര്‍ത്തന പുരോഗതി ചര്‍ച്ച ചെയ്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കു വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ ബോധിപ്പിക്കുന്നതിനും കൂടിയായിരുന്നു യോഗം ചേര്‍ന്നത്. ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ ഭവന സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന വോട്ടര്‍ പട്ടിക പുതുക്കല്‍ ഇന്ന് (ഡിസംബര്‍ 15) അവസാനിക്കും. യോഗത്തില്‍ ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ അലക്സ് ജോസഫ്, തഹസില്‍ദാര്‍മാര്‍, ഇലക്ഷന് ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.
(കെ.ഐ.ഒ.പി.ആര്-2119/17)
- Log in to post comments