Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ 20 ന്

 

കോട്ടയം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നടപ്പിലാക്കുന്ന ‘ഓപ്പറേഷന്‍    ശരണബാല്യം’ പദ്ധതിയുടെ ഭാഗമായി ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ തസ്തികയിലേക്ക് കുട്ടികളുടെ മേഖലയില്‍ അര്‍പ്പണ മനോഭാവത്തോടുകൂടി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരെ തിരഞ്ഞെടുക്കുന്നു. മൂന്ന് മാസത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത എം.എസ്.ഡബ്ല്യു./ എം.എ സോഷ്യോളജി. പ്രായം 30 വയസ്സ് കവിയുവാന്‍ പാടില്ല. പ്രതിമാസ വേതനം 18000 രൂപ. താത്പര്യം ഉള്ളവര്‍  ഡിസംബര്‍ 20 ന് കോട്ടയം കളക്‌ട്രേറ്റ് എന്‍.ഐ.സി അക്കാദമിക് ഹാളില്‍            നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹാജരാകണം. ഫോണ്‍ നമ്പര്‍- 0481 2580548

                                                (കെ.ഐ.ഒ.പി.ആര്‍-2122/17)    

 

 

date